മുത്തപ്പാ തവ സുപ്രഭാതം

മുത്തപ്പാ തവ സുപ്രഭാതം 

അർക്ക ദിവാകരനണയും നേരം 
അഴലകറ്റുവാനെത്തും മുത്തപ്പാ തവ സുപ്രഭാതം 

ആഴിയുമൂഴിയുമറിയുന്നു നിൻ മഹത്വം ആലയങ്ങളിൽ നിന്നെ കീർത്തിച്ചീടുന്നു തവ സുപ്രഭാതം 

ഇഹലോകമാകെ നിന്നരികെ എത്തി ഇരുകൈയ്യും കുപ്പി പ്രാർത്ഥിക്കുന്നു തവ സുപ്രഭാതം 

ഈശനും വിഷ്ണുവും ചേർന്നൊരു അവതാരമേ 
ഈയുള്ളവന്റെ  ഉള്ളകത്തിൽ നിറയണേ തവ സുപ്രഭാതം  

ഉഴിയിൽ പിറന്നിതു നീ പാരക്കയില്ലത്തു വന്നു ഉഗ്രമായ വിശ്വരൂപം കാട്ടിയ കാലഭൈരവനെ തവ സുപ്രഭാതം 

ഊണിലുമുറക്കത്തിലും നിൻ നാമം 
ഊരും പേരും പറഞ്ഞു ഉരുവിടുന്നു തവ സുപ്രഭാതം 

ഋഷിതുല്യനായ് ഭജിപ്പു നിന്നെ ഞങ്ങൾ
ഋണമെല്ലാമകറ്റും നിൻ ഭജനയാൽ മുത്തപ്പാ തവ സുപ്രഭാതം 

എല്ലാവർക്കും പറശ്ശിനിക്കടവിൽ ദർശനം നൽകുന്നു
ഏകുന്നു നീ സന്തോഷം മുത്തപ്പാ തവ സുപ്രഭാതം 

ഐകീക സുഖ സൗഭാഗ്യം നൽകുവാനെ
ഒന്നും പറയുവാനില്ല നിൻ അനുഗ്രഹം മാത്രം തവ സുപ്രഭാതം 

ഓർത്തു ഭജിക്കുന്നു നിൻ നാമ മത്രയും 
ഔവ്വണ്ണം  നിൻ  ചൈതന്യം വിളങ്ങുന്നു പറശ്ശിനിയിൽ തവ സുപ്രഭാതം 

അംശമറിയിക്കുമൊരു അമ്പു തറച്ച ഇടത്തുനിന്ന് ഭജിപ്പു
അവിടുന്നു ഞങ്ങളെ കാത്തിടേണേ മുത്തപ്പാ തവ സുപ്രഭാതം 

ജീ ആർ കവിയൂർ 

    

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “