ജീവിതമെന്ന പ്രഹേളിക
സുഖദുഃഖത്തിനിടയിലായ്
പാടാൻ മറന്നൊരാ
ജീവിത രാഗമൊക്കെ
വീണ്ടും പാടാനൊരുങ്ങുന്നു
ബാല്യകൗമാരങ്ങളോക്കെ
തെളിയുന്നിതായോർമ്മകളിൽ
അന്ന് നീ പാടിയ പാട്ടുകളൊക്കെ
വീണ്ടും പാടുവാൻ ഞാനൊരു
പ്രണയഗായകനായി മാറിയല്ലോ
എന്നെ മറന്നങ്ങു , എല്ലാമറന്നങ്ങു
മേളകർത്താ രാഗങ്ങളും ജന്യങ്ങളും
സാധകമില്ലാതെയെങ്ങനെയോ പാടുന്നു
നീയല്ലാതെ നിന്നോർമ്മകളല്ലാതെ മറ്റാരാണെന്നെയീ വിധമിങ്ങനെ
യാക്കിത്തീർത്തത് ജഗദീശ്വരാ
നിൻ സൃഷ്ടി വൈഭവം അപാരം
നീയും പണ്ട് അവളിൽ
അനുരക്തനായില്ലേ
ഇതാണല്ലോ ജീവിതമെന്ന
പ്രഹേളികൾ ദൈവമേ ..
ജീ ആർ കവിയൂർ
22 01 2022
Comments