സന്തോഷമായിരിക്കുക പ്രിയനേ

സന്തോഷമായിരിക്കുക പ്രിയനേ 

ഞാനല്ലാതെ മറ്റാരുമില്ല 
നിന്നെ ഈവണ്ണം ഹൃദയത്തോടെ ചേർക്കുവാനെന്നറിക സഖേ
നിന്റെ തെറ്റുകുറ്റങ്ങളൊക്കെ സഹിച്ച് 

മറവികൾ ക്കും മണ്ടത്തരങ്ങൾക്കും 
മാപ്പു തരുന്നോടൊപ്പം കൂട്ടുന്നുവല്ലോ 
മനസ്സിന്റെ അകത്തളങ്ങളിൽ 
മറ്റാരും കാണാതെ ഒരുക്കിയിട്ടുണ്ട് 

മായികമാമൊരു ലോകം 
സ്വർഗ്ഗ വസന്തമെന്നറിയുക 
സുഖശീതളമായയിടം 
സന്തോഷമായിരിക്കുകയെപ്പോഴും പ്രിയനേ 

ജി ആർ കവിയൂർ 
10 01 2022

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “