വരുമിനിയും കാലം നിനക്കനുകൂലം
വരുമിനിയും കാലം നിനക്കനുകൂലം
എന്തിനു നീ എന്നോടൊരു
സ്വാന്ത്വന വാക്കുപോലും
പറയാതെ പോയിന്നലെ
എത്രമാത്രം നീറിയെന്നോ
ഒരുവേള ഞാനിനി നിന്നെക്കുറിച്ചുള്ള
ഓർമ്മകൾ നൽകുമീ എഴുത്തുതന്നെ
വേണ്ടെന്ന് വെക്കാനൊരുങ്ങിയെങ്കിലും
എവിടെ നിന്നോ ഒരു അദൃശ്യ കരമെൻ
അരികത്തു വന്നു കാതിൽ മൊഴിഞ്ഞു
നേരമായില്ല നിർത്താനായി ഒരുപാടുണ്ട്
നേരായിട്ടുള്ളവ നേരിടാനായീ ഭൂമുഖത്ത്
പാടുന്നത് കേട്ടില്ലേ പാതിരാ പകലുകളിൽ
കിളികുല ജാലങ്ങൾ എന്നെ കുറിച്ചൊക്കെ
കണ്ടെഴുതുക കൊണ്ടറിഞ്ഞു കദനങ്ങൾ
കടന്നുവരും പോകും കാര്യമാക്കേണ്ടയെന്നു
കടലോളമുണ്ട് പിന്നെ ആകാശത്തോളം കാര്യങ്ങൾ
എഴുന്നേൽക്കുക എഴുതുക ഏഷണികൾ
ഭീഷണികളൊക്കെ വന്നിടുമെന്നറിഞ്ഞു
വേണ്ടായല്ലപ്പവും വൈമുഖത കാട്ടേണ്ട
വരുമിനിയും കാലം നിനക്കനുകൂലം
ജീ ആർ കവിയൂർ
18 01 2022
Comments