അവളുടെ ചുണ്ടുകൾ
ചെഞ്ചുണ്ടിൽ വിരിയും
ചെമ്മന്തിയോ മുല്ലയോ
ചേർത്തണക്കാനൊന്നു
ചിത്തമെനിക്കില്ലായെന്നുണ്ടോ
ചെല്ലം ചെറുകിളിക്കു പോലും
ചൊല്ലുമക്ഷരങ്ങളറിയാതെ
ചുണ്ടുനാക്കാതെ ആവുമോ
ചെല്ലമേ നിന്നെയോർക്കാതെ
ചോര ചാറും നോവിനാൽ
ചിന്തകളിൽ നിൻ മുഖം
ചിരാതണയാതെ നിൽക്കുന്നു
ചിതയോളമെത്തുവോളം
ജീ ആർ കവിയൂർ
10 01 2022
Comments