വെള്ളിരേഖ വേണ്ട
വെള്ളി രേഖ വേണ്ട
കാടും മലയും തോടും
കായലും കടലും ചേരും
കണ്ടൽക്കാടും കണ്ടോരു
കമനീയതയെ ഇല്ലാതാക്കും
കച്ചകപടങ്ങൾ വേണ്ടയിവിടെ
കാണെ കാൺകെ ഇല്ലാതാക്കാൻ കച്ചകെട്ടിയിറങ്ങിയ കണ്ടില്ലേ മാളോരേ
കണ്ടില്ലയെന്നു നടിക്കാനാവുമോ
കരുത്തുകാട്ടി ഇല്ലാത്തവരുടെ
കനകം വിളയാൻ കരുത്തും
കൂറുമുള്ള മണ്ണ് കട്ടെടുക്കാൻ
കടിപിടികുട്ടി ചോരക്കളമായി മാറ്റാൻ
കപ്പം കൊടുത്തു മടുത്തവർ നമ്മൾ
കാപാലികരെ നിങ്ങൾ ഞങ്ങളയീ
കടം കയറുമളത്തിൽ കൊല്ലാക്കൊല ചെയ്തു
കഷ്ടപ്പെടുത്താമെന്നു കരുതേണ്ട
കടന്നുപോകുക കയറി കിടക്കാനുള്ള കിടപ്പാടം കവർന്നെടുക്കാതെയിങ്ങനെ
കാലം കഴിക്കാനാവാതെ കിറ്റുകൾ നൽകി
കളിപ്പിക്കാനിനി നോക്കേണ്ടയിതു കട്ടായം
ജീ ആർ കവിയൂർ
10 01 2022
Comments