അരങ്ങൊഴിയുവാൻ നേരമായോ
അരങ്ങൊഴിയുവാൻ നേരമായോ
അകെ മനസ്സെന്തേ മടിക്കുന്ന പോലെ
പറഞ്ഞിട്ടും എഴുതിയിട്ടും തീരാത്തതോ
പാടാനൊരുങ്ങുമ്പോളെവിടേയോ
മുഴങ്ങുന്നു മാറ്റൊലികൾ നേരത്തെ
പാടിയവയുടെ തനിയാവർത്തനം
ചീവിടുകൾ ശ്രുതിയുമായി വന്നു
എന്തേ പാടാൻ മറന്നോ എന്നു രാവും
വിരഹം കേട്ടു മടുത്ത പ്രിയമാർന്നവർ
മൗനം വിട്ടു മുഖം തരാതെ അകലുമ്പോൾ
ആവാമിനിയിങ്ങനെ എഴുതാതിരിക്കുകിൽ
ഞാനും എന്റെ ചിന്തകളും ഞാന്നു കിടന്നു
ജീ ആർ കവിയൂർ
17 01 2022
Comments