കവിമനസിൻ സന്തോഷം

കവിമനസിൻ സന്തോഷം

കാറ്റു വന്നു മുറ്റമടിച്ചു 
പാട്ടു പാടിയകന്നപ്പോൾ ,
കരിയിലകൾ മൂളി മുരണ്ടു 
ചൂലിൻ താളവുമതിനൊപ്പം

ഇന്നലെ പെയ്യ്ത രാമഴക്കുളിരിൽ
കണവൻ നൽകിയ സമ്മാനമോർത്തു
നാണത്തിൽ കുതിർന്ന പുഞ്ചിരിക്കൊപ്പം
കരിവളകൾ പൊട്ടിച്ചിരിച്ചു. 

ചിന്നിച്ചിതറിക്കിടന്നിരുന്ന കണ്ണി മാങ്ങകൾ
മോഹത്താൽ പെറുക്കി യെടുത്തു കടിച്ചു ,
വരാൻ പോകുന്ന സന്തോഷത്താൽ മെല്ലെ
മുതുകത്തു കൈവച്ചിള വെയിലൽപ്പവുമേറ്റു.

ഇതു കണ്ടു രസിച്ചു മുറുക്കിച്ചുവപ്പിച്ച
ചെറുമകന്റെ കളി ചിരി കാണാമല്ലോയെന്നു
ചൊല്ലി മടി നിറക്കുവാനാകുമല്ലോയെന്നർത്ഥം വച്ച ചിരിയോടു മുത്തശ്ശി
 
കുളിർകാറ്റു വീശിയകന്ന നേരം
അണ്ണാരക്കണ്ണനും കളിച്ചു ചിരിച്ചു
ചകോരം പറന്നിറങ്ങി ചോദിച്ചു
ചക്കയ്ക്കുപ്പുണ്ടോ ചക്കി പെണ്ണേയെന്നു

ഇതെല്ലാം കണ്ട കവിയപ്പോൾ
അറിയാതെ മനസ്സിൽ കുറിച്ചിട്ടു
അതറിഞ്ഞു അകലെ കൊമ്പത്തിരുന്നു
ഉച്ചത്തിൽ കുയിൽ പാടി ആഹ്ലാദം.

ജീ ആർ കവിയൂർ
02 .01. 2022

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “