നിന്നെകാണാൻ
നിന്നെകാണാൻ കാലങ്ങളെത്ര
കാത്തിരുന്നു കാത്തിരുന്നു ഞാൻ
പെണ്ണേ മലർതേനെ
ചെല്ല ചെറുകിളിയെ
വണ്ടായി വരി വണ്ടായ്
നിൻ മൃദു ദളങ്ങൾ തേടി
മുത്തമിട്ടു പറക്കാൻ
കൊതി കൊണ്ടു ...
നിന്നെകാണാൻ കാലങ്ങളെത്ര
കാത്തിരുന്നു കാത്തിരുന്നു ഞാൻ
കളമൊഴിയെ കുയിൽ പെണ്ണേ
കള കുജനം ഒന്നു കേട്ടില്ലല്ലോ
കന്നി പെണ്ണേ കരിം കൂവള മിഴിയാളെ
കണ്ണിന്റെ കണ്ണേ കരിമ്പിന്റെ തുണ്ടെ
കൽക്കണ്ട കനിയെ കായാമ്പൂവേ
കദനമൊന്നറിയാതെ കാലചിലങ്ക കിലുക്കി
കാതരയാർന്നവളെ കരളിന്റെ കുളിരെ
നിന്നെകാണാൻ കാലങ്ങളെത്ര
കാത്തിരുന്നു കാത്തിരുന്നു ഞാൻ
കുറിച്ചു നിന്നെ കുറിച്ചു എത്രയോ
കവിതകൾ കുറിച്ചു കണ്ണുനീർ തുടച്ചു
കലർപ്പില്ലാത്ത കാര്യങ്ങൾ എഴുതി പാടി
കാലത്തിൻ കാറ്റേറ്റ് തളരാതെ കഴിഞ്ഞു നിന്നോർമ്മകളാൽ പൊന്നേ പൊന്നമ്പിളി
കിങ്ങിണി തൂക്കി കതിർ മണ്ഡപ മൊരുക്കി
നിന്നെകാണാൻ കാലങ്ങളെത്ര
കാത്തിരുന്നു കാത്തിരുന്നു ഞാൻ
കസ്തൂരി മാനേ കന്നി മലരേ
കൂടണയാൻ നേരമായില്ലേ
കുറുകി കുറുകി കഴിഞ്ഞു
കൊമ്പുകൾ തോറും കിളിയെ
കൊണ്ടുവരുന്നു നിനക്കായി
കൊത്തി പെറുക്കി കൊക്ക് നിറയേ
നിന്നെകാണാൻ കാലങ്ങളെത്ര
കാത്തിരുന്നു കാത്തിരുന്നു ഞാൻ
ജീ ആർ കവിയൂർ
20 01 2022
Comments