നിൻ വരവോടെ
നിൻ വരവോടെ
നിലാവുള്ള രാത്രിയിൽ
നിന്നെക്കുറിച്ചൊന്നോർത്തു ഞാൻ
നന്തുണി പാട്ടിന്റെ
നാദലഹരിയിൽ മുങ്ങിയ ഞാൻ
ഇന്ദുമുഖീ നിൻ വരവോടെ
നിലാവിനുമെന്തൊരു ചാരുത
എത്ര നാളായി ആഗ്രഹിക്കുന്നു
നിൻ സാമീപ്യത്തിനായി എൻ പ്രിയതേ
ഇടവഴിയിലൂടെ നടക്കുമ്പോഴും
കണ്ണുകൾ നിന്നെ പരതിയിരുന്നു
അറിയാതെ മനസ്സ് കൊതിച്ചു പോകുന്നു
അരികിൽ നീ ഉണ്ടായിരുന്നെങ്കിലെന്ന്
ജീ ആർ കവിയൂർ
02 01 2022
Comments