ചുണ്ടിൽ വിടരുന്നത് ഗസലല്ലോ

ചുണ്ടിൽ വിടരുന്നത്  ഗസലല്ലോ


കൂട്ടിനായി ഹൃദയം ഉണ്ടല്ലോ
എന്നിട്ടുമെന്തേ നോവിക്കുന്നു 
വേദനയാൽ കരയുന്നത് എന്തേ 
കരഞ്ഞാലുമാർക്കുമൊന്നുമില്ലല്ലോ 

തടവറയിൽ ആണെങ്കിലും
വിരഹമെന്നത് ഒഴിവാക്കാനാവില്ലല്ലോ ഉറക്കമായിരുന്നവനെ ഉണർത്തിയിട്ട് എന്തിന് 
കരഞ്ഞാലും കണ്ണുനീർ പൊഴിക്കുന്നതെന്തിന് 

ഉള്ളിൽ ഉള്ളതൊക്കെ വരികളിലൊതുക്കി കോറിയിട്ട മനസ്സിന് ഭിത്തിയിലായി
ചാറുന്നുണ്ട് നിണമെങ്കിലും 
ചുണ്ടിൽ വിടരുന്നത്  ഗസലല്ലോ 

ജീ ആർ കവിയൂർ 
11 01 2022

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “