ഞാനൊരു ഗന്ധർവനായി

ശ്രുതി ശുദ്ധമെന്നതറിയാതെ 
മൂളുവാനൊരുങ്ങിയ രാഗങ്ങൾ 
മിഴി മുനയേറ്റിട്ടോ മൊഴിയാകെ
നിന്നെ കണ്ടപ്പോൾ മറന്നുവല്ലോ .

പല്ലവിയും ചരണങ്ങളും 
മാറിയതറിഞ്ഞല്ലോ
സാഹിത്യമെല്ലാം 
പ്രണയാതുരമായല്ലോ

സപ്തസ്വര വർണ്ണങ്ങളൊക്കെ
സ്വരജതികൾ തേടിയല്ലോ
ഓർമ്മ പുസ്തകത്താളിലായി
വസന്ത ഹേമന്ത ശിശിര 
വർഷഋതുക്കളൊക്കെയിറങ്ങി
അനുഭൂതി പകർന്നുവല്ലോ !
മനസാകെ ആനന്ദസാഗരത്തിലാറാടി.

സഖീ നിൻവരവോടെ പെയ്യ്തിറങ്ങി
മേഘമല്ലാറും ദർബാറിയും കാനടയും
സംഗീത മഴ നനഞ്ഞു സദസ്സിളകിയാടി
സ്വർഗ്ഗീയാരാമത്തിലെത്തിയപോലെ

നിൻ വരവോടെ പെട്ടെന്ന് 
പാമരനാവും ഞാനൊരു 
ടാൻസനായി ത്യാഗരാജനായ്
ഗന്ധർവ്വനായി മാറിയല്ലോ സഖിയേ ....

ജീ ആർ കവിയൂർ
22 01 2022

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “