എഴുതി പാടുന്നു നിനക്കായ്
എഴുതി പാടുന്നു നിനക്കായി
നീരദ ചന്ദ്രിക തെളിയും യാമങ്ങളിൽ
നീറും മനസ്സിന്റെ ഭാവങ്ങളാൽ
നിശീധിനിയിൽ നിദ്രാ വിഹീനമാം വേളകളിൽ
നിന്നോർമ്മ പുഞ്ചിരിക്കും മനസ്സാം വാടികയിൽ
നിറകണ്ണുകളോടെ യാത്രാ മൊഴി ചൊല്ലും നേരം
നിൻ മുഖം തുടുത്ത് കണ്ടുയിന്നും
നിഴലായി പിന്തുടരുമീ പ്രവാസ ദുഃഖങ്ങളിൽ
നിന്നെടുത്ത് എത്തുവാൻ തുടിക്കുന്ന ഉള്ളം പ്രിയതേ
നീരദ ചന്ദ്രിക തെളിയും യാമങ്ങളിൽ
നീറും മനസ്സിൻെറ ഭാവങ്ങളാൽ നീന്തിത്തുടിക്കുന്ന നോവിനാൽ
നിനക്ക് എഴുതി പാടുന്നിതാ സഖീ
ജി ആർ കവിയൂർ
15 01 2022
Comments