കരയേണ്ട
കരയേണ്ട
കരയാതെ എൻ മനമേ
മൗനമായിരിക്കുക
സംഭവിച്ചതൊക്കെ സംഭവിച്ചു
പ്രണയം അതങ്ങിനെയാണ്
ചിലർക്ക് ചിലപ്പോൾ അനുകൂലം
സുഖത്തിൽ മുള്ളുകൊള്ളുമ്പോൾ
ദുഃഖത്തിൽ കുളിര്കാറ്റ്
എല്ലാമെതിർ ദിശകളിൽ
നടക്കേണ്ടിയത് നടക്കും
അമൃത മഴ പൊഴിയട്ടെ
സ്വപനങ്ങളൊക്കെ
ശാലഭമായി മാറട്ടെ
മാരിവില്ലിൻ വർണ്ണങ്ങളിൽ
എഴുനിറങ്ങൾ തെളിയട്ടെ
കരയാതെ എൻ മനമേ
മൗനമായിരിക്കുക
സംഭവിച്ചതൊക്കെ സംഭവിച്ചു
പ്രണയം അതങ്ങിനെയാണ്
ചിലർക്ക് ചിലപ്പോൾ അനുകൂലം
ജീ ആർ കവിയൂർ
Comments