ഭാഗ്യതാരകമേ
ഭാഗ്യതാരകമേ
സുവർണ്ണ നിറമുള്ളവളെ
കേസര സുഗന്ധമാർന്നവളെ
കേശ ഭാരത്താൽ ധന്യേ
കൗമദിയാളെ മനോഹരി
നീ നടക്കും പാതയോരങ്ങളിൽ
നിൻ പദനമേറ്റാൽ കല്ലും മുള്ളും
നിറയും പുഷ്പജാലങ്ങളാൽ സുന്ദരം
നിന്നെ ആർക്കു ലഭിക്കുന്നവൻ ഭാഗ്യവാൻ
സുവർണ്ണ നിറമുള്ളവളെ
കേസര സുഗന്ധമാർന്നവളെ
നീ ചെല്ലുമിടങ്ങളിലായ്
സ്നേഹത്താൽ നിറയട്ടെ
നീ നിൽക്കുമിടങ്ങളിൽ
നിലാവ് വിരിഞ്ഞു
അന്ധകാരമകലും
നിൻ രൂപമെത്ര മനോഹരം
നിൻ വർണ്ണങ്ങളാൽ നിറയും
മഴവില്ലിനു ഏഴു നിറം
വർണ്ണിക്കാനില്ലൊരു നാവും
വരിഞ്ചൻ പോലും വഞ്ചിതനായ്
സുന്ദരീ നീയണയുമ്പോൾ
നക്ഷത്രങ്ങൾ പോലും നാണിച്ചു
നമ്രശിരസ്ക്കാരാകുന്നുവല്ലോ
നിൻ ശോഭ അണയാതിരിക്കട്ടെ
ഒരു നാളും കണ്ണേറ് കിട്ടാതിരിക്കട്ടെ
കണ്മണി കനക വർണ്ണേ കമനിയെ
നിൻ വരവോടെ അകലട്ടെ കഷ്ടങ്ങൾ
നിൻ സൗഭാഗ്യത്താൽ നിറയട്ടെ സന്തോഷം
സുവർണ്ണ നിറമുള്ളവളെ
കേസര സുഗന്ധമാർന്നവളെ
കേശ ഭാരത്താൽ ധന്യേ
കൗമദിയാളെ മനോഹരി
ജീ ആർ കവിയൂർ
01 01 2022
Comments