സന്ധ്യ തൻ സിന്ദുരം മായുമ്പോൾ
സന്ധ്യ തൻ സിന്ദുരം മായുമ്പോൾ
വിളക്കു വെയ്ക്കും നേരത്തെന്നരികിൽ
ഒരു ദീപ പ്രഭയായ് പുഞ്ചിരി തൂകി
പ്രണയത്തിൻ തിളക്കവുമായി നീ വരുമോ
ഇമവെട്ടാതെ വഴിക്കണ്ണുമായ്
നിൻ വരവും കാത്തിരിക്കുന്നു .
എൻ പ്രേമത്തിൻ കണ്മഷി എഴുതിയ
മിഴികളുമായ് മെല്ലെ വരണേ
നാം ആദ്യമായ് കണ്ടയിടത്തു വച്ച്
ഒരുമിച്ചു നടന്ന തണൽ തേടി വരണേ
ഗുൽമോഹറുകൾ പൂവിട്ടു ചുവന്ന
ആ മരച്ചോട്ടിൽ വരണേ
സരിഗ രിഗസ നിരേഗ രിഗസ
സനി സ ഗപപ പമപ പപമ
വെള്ളിമീനുദിക്കും ദിക്കിൽ
വെള്ളി തളിക മാനം വിടുമ്പോൾ
രവി വരാനൊരുങ്ങുന്നേരം
കവിയുടെ മനം തെളിയുമ്പോൾ നീ വരണേ
സന്ധ്യ തൻ സിന്ദുരം മായുമ്പോൾ
വിളക്കു വെയ്ക്കും നേരത്തെന്നരികിൽ
ഒരു ദീപ പ്രഭയായ് പുഞ്ചിരി തൂകി
പ്രണയത്തിൻ തിളക്കവുമായി നീ വരുമോ
ജീ ആർ കവിയൂർ
04 01 2022
Comments