നിന്നാണേ
നിന്നാണേ
കണ്ണുനിറകൊണ്ടു കരങ്ങളിൽ
നിറഞ്ഞു നീ , നിന്നാണേ എന്നുള്ളം
വല്ലാതെ മിടിക്കുന്നുവല്ലോ പ്രിയതേ
അറിയാതെ മനസാകെ തുള്ളിതുളുമ്പിയല്ലോ
എന്തൊരു കാഴ്ചയാണിത് പ്രണയാതുരം
ഇന്നലെ വരേക്കും എന്റെ തായിരുന്നു
ഇന്നു നിന്റെതായി മാറിയല്ലോ ഈ ഹൃദയം
എന്തൊരു മോഹം എന്തൊരു ദാഹം
നിനക്കായ് നിമിഷങ്ങളിങ്ങനെ തള്ളിനീക്കിയല്ലോ നിനക്കായി മാത്രം
നോക്കുക ഇനിയുമിങ്ങനെ പിടിതരാതെ
അനുദിനം എന്നെ വല്ലാതെ വലക്കല്ലേ
കണ്ണുനിറകൊണ്ടു കരങ്ങളിൽ
നിറഞ്ഞു നീ , നിന്നാണേ എന്നുള്ളം
വല്ലാതെ മിടിക്കുന്നുവല്ലോ പ്രിയതേ
അറിയാതെ മനസാകെ തുള്ളിതുളുമ്പിയല്ലോ
ജീ ആർ കവിയൂർ
14 01 2022
Comments