ഗസൽ- നീ എവിടെ
ഗസൽ- നീ എവിടെ
ഒരു വേനൽ ചൂടേറ്റു
തളരുമ്പോഴും
കൊടിയ തണുപ്പുൻ
മരവിപ്പിലും
കുളിർതെന്നലായും
ചൂടു പകരും വെയിലായും
നിന്നോർമ്മകളെനിക്ക്
തണലായും താങ്ങായുമെൻ
പ്രവാസ ദുഃഖങ്ങളൊക്കെ
സന്തോഷമായ് മാറ്റിയില്ലേ നീ
ഇനിയാവില്ല കഴിയുവാൻ
മനസ്സ് നൊന്തു ഞാൻ പാടുന്നു
എവിടെ നീ എവിടെ സഖിയെ
ജി ആർ കവിയൂർ
03 01 2022
Comments