നിന്നെ കാത്തിരുന്നു
നിന്നെ കാത്തിരിക്കുന്നു
നീ എന്നെ വിളിക്കുമോ
നിന്നെ തന്നെ കാത്തിരിക്കുന്നു
രാവണഞ്ഞു നെയ്തു
ഒരായിരം കനവുകൾ
നിന്നെ തന്നെ കാത്തിരിക്കുന്നു
എത്രയോ രാവുകൾ
ഉറങ്ങാതെയിരുന്നു
ചുണ്ടുകളിൽ കരുതി
മനസ്സിൽ നിനക്കായുള്ള
വരികളാൽ തീർത്ത ഗീതകത്താൽ
നിന്നെ തന്നെ കാത്തിരിക്കുന്നു
ഹൃദയ താളം മുഴക്കി
പല്ലവികൾ പിന്നെ
അനുപല്ലവികളാൽ
ശ്രുതി മീട്ടി പ്രണയ ചാരുത
നിന്നെ തന്നെ കാത്തിരിക്കുന്നു
രാവ് വിരഹം തീർക്കുന്നു
രാഗാർദമാക്കുന്നു മൊഴികൾ
കാതോർത്തു നിന്നു വീണ്ടും
പാടാനിരുങ്ങി വിജനതയിൽ
നീ എന്നെ വിളിക്കുമോ
നിന്നെ തന്നെ കാത്തിരിക്കുന്നു
രാവണഞ്ഞു നെയ്തു
ഒരായിരം കനവുകൾ
നിന്നെ തന്നെ കാത്തിരിക്കുന്നു
ജീ ആർ കവിയൂർ
08 01 2022
Comments