നിന്നിൽ അർപ്പിക്കുന്നു
പാപികളാം ഞങ്ങൾ പണ്ടു നിന്നെ
ക്രൂശിതനാക്കീല്ലേ തമ്പുരാനേ
നിണമാർന്ന നിൻമേനികണ്ടിടുമ്പോൾഎൻ
സങ്കടമേതുമേയറിയില്ല ഞാൻ ( പാപികളാം )
കർത്താവെ........
....
ഉള്ളുരുകിയെന്നും പ്രാർത്ഥിച്ചിടുമ്പോൾ
ദൈവപുത്രാ നീ അണഞ്ഞിടണേ (2)
ആശ്വാസം നൽകണേയെന്നുമെന്നുള്ളിൽ
ദീപപ്രകാശമായ് വന്നിടണേ (2)( പാപികളാം )
പാപികൾ ഞങ്ങൾതൻ രക്ഷയ്ക്കായി
കുരിശ്ശേറ്റു വാങ്ങിയ
യേശുനാഥാ (2)
മുറിവാർന്ന നിൻ മേനി കുമ്പിടുന്നു നാഥാ
എൻ ജീവിതം നിന്നിൽ അർപ്പിക്കുന്നു (2)( പാപികളാം )
ജീ ആർ കവിയൂർ
Comments