നിൻ മൊഴികൾ
നിൻ മൊഴികൾ
നിൻ മിഴികളിലോളിച്ചിരിക്കുന്നുവോ
മനം മയക്കും ഞാനറിയാ രഹസ്യങ്ങൾ
നിന്നെക്കാൾ സുന്ദരം കവിതകളിൽ
വിരിയും കാല്പനിക ഭവങ്ങളോ പ്രിയതേ
ചുണ്ടുകളൊന്നനങ്ങിയാൽ
മുല്ല മൊട്ടുകൾവിരിഞ്ഞപോലെ
നിൻ കണ്ണുകളിൽ പുഴയൊരത്തിനഴക്
നിന്റെ മൗനവും നിൻ മധുരമൊഴികളല്ലോ
നിൻ മിഴികളിലോളിച്ചിരിക്കുന്നുവോ
മനം മയക്കും ഞാനറിയാ രഹസ്യങ്ങൾ
നിന്നെക്കാൾ സുന്ദരം കവിതകളിൽ
വിരിയും കാല്പനിക ഭവങ്ങളോ പ്രിയതേ
നിൻ മൊഴികളിൽ നിന്നും
വീണ്ടുമൊരു കവിത പിറക്കുമോ
പലപ്പോഴും പുകഴ്ത്തി എഴുതുന്നത്
നിനക്കു ഇഷ്ടമല്ലയെന്നറിയാം
നിൻ മിഴികളിലോളിച്ചിരിക്കുന്നുവോ
മനം മയക്കും ഞാനറിയാ രഹസ്യങ്ങൾ
നിന്നെക്കാൾ സുന്ദരം കവിതകളിൽ
വിരിയും കാല്പനിക ഭവങ്ങളോ പ്രിയതേ
ജീ ആർ കവിയൂർ
08 01 2022
Comments