പിന്തിരിഞ്ഞ ചിന്തകൾ
പിന്തിരിഞ്ഞ ചിന്തകൾ
പുറം തടയിൽ നിന്നും
പത്തിലയാൽ ചവിട്ടി
പതുക്കെ മടക്കണ്ടത്തിൽ
എട്ടിലയിലൂടെ പാക്ക് കണ്ടത്തിൽ
ചെറുതായി പച്ചിച്ചയുവയുടെ
കരുത്തുകണ്ട് മാവിലയാൽ
തേച്ചുമിനിക്കിയ പല്ലുകാട്ടിയ
മുത്തശ്ശിയുടെ കൈപിടിച്ച്
കാവിൽ ഭഗവതിയെ തൊഴുമ്പോൾ
കുട്ടികുറായുടെ മണത്തിൽ
മനം യൗവനത്തിലേക്ക് കാൽവഴുതി
പട്ടയും ചക്കരയും പഴവും കൊടുത്ത ഗജവീരൻ തിടമ്പേറ്റിയ വരുമ്പോൾ കുപ്പിവളകളുടെ ചാന്തു സിന്ദൂര കടയുടെ മുന്നിൽ കണ്ണേറു നടത്തിയിന്നു
രാമ നാമ ജപത്തിലൂടെപിറകോട്ടു
നടക്കും നേരം കണ്ണാടിയിൽ കണ്ട
വെള്ളിനൂലുകൾ അരുതെന്ന് പറഞ്ഞു
കുപ്പായ പിറകിൽ വലിക്കുന്ന
കുഞ്ഞികൈ പിൻ തിരിച്ചു ചിന്തകളെ
ജീ ആർ കവിയൂർ
23 01 2022
Comments