പ്രത്യാശയാൽ
പ്രത്യാശയാൽ
മിഴിപാകി മുളക്കുവാൻ പോകുന്ന
പദവിന്യാസങ്ങൾക്കു കാതോർത്തു
ഹൃദയവാതായനം തുറന്ന് നിന്നു
പോയകാലമത്രയും കിനാകണ്ടു
ഋതുക്കൾ വഴിമാറി പോയിട്ടും
മനസ്സു കാത്തിരിപ്പു തുടർന്നു
പലവുരു പൂക്കളിലെ തേൻ നുകർന്നു
ശലഭ ചിറകുകളിലെ വർണ്ണങ്ങൾ മാറി
മൊഴികളിൽ വിരിഞ്ഞത് വിരഹം
ചൊടികൾക്കു ദാഹം വരണ്ട നാവിൽ
പദങ്ങളുടെ മുത്തുമഴ കിനിയുമെന്നു
വേഴാമ്പലായി തുടർന്നു അക്ഷര വഴിയേ
ആരോഹണ അവരോഹണകളിൽ
സപ്ത സ്വരഗതികളുടെ ആന്തോളനം
തനുവിന്റെ തന്തുക്കൽ മുറുകി നിന്നു
മിട്ടുവാൻ വരുമോയെന്ന പ്രത്യാശയാൽ
ജീ ആർ കവിയൂർ
25 01 2022
Comments