ഇല്ല ഇനിയാവില്ല
ഇല്ല ഇനിയാവില്ല
കത്തിയേരിയുന്നുണ്ടെൻ
അന്തരാത്മാവിലായി
അക്ഷരങ്ങൾ തീർത്തവ
അഗ്നിക്കിരയായല്ലോ കഷ്ടം
അനിഷ്ടം ഇത്രയുണ്ടെന്നറിഞ്ഞില്ല
അൽപ്പവും
വികല്പങ്ങൾ എറുമ്പോൾ അറിയില്ല എഴുത്തിന്റെ മധുരിമകൾ
അതു നൽകും ആശ്വാസങ്ങൾ
മഷിയുണങ്ങും മുൻപേ
മനസ്സിനു കിട്ടുമൊരു സുഖം
എത്ര പറഞ്ഞാലും തീരില്ല
ഒരു സുരത സുഖത്തിനും അപ്പുറം
എന്റെ ചിറകുകളാകും താളുകൾ
അഗ്നിക്കു ഇരയാക്കിയില്ലേ
നോവുകൾ പൊള്ളൽ ഏറ്റു
കരിഞ്ഞു തീർന്ന എൻ കവിതകൾ
നിന്റെ മുഖത്തെ ആത്മ രതി
മനസ്സിലാക്കുന്നു നിനക്കുള്ള
എന്റെ എഴുത്തിനൊടുള്ള
രോക്ഷം ഇല്ല ഇനിയാവില്ല സഹിക്കുവാൻ
ജീ ആർ കവിയൂർ
15 01 2022
Comments