നടൻ പാട്ട്
നടൻ പാട്ട്
കണ്മണിയെ നിന്നോട് പറയും
കരളിനെ നോവുകളെങ്ങിനെ
കാണാതെ കാണുന്നു
കണ്ണടച്ച നേരത്ത് മുത്തേ
കാലത്തെഴുന്നേറ്റാൽ മുതൽ
കഞ്ഞിയും കറിയും വെച്ച്
കാത്തിരിക്കും നിനക്കായ്.
കഷ്ടപ്പെടുന്നു വല്ലോ ദൂരത്തു പോന്നെ
കൺമഷി ചേലുള്ള നിന്നെ
കാലം കഴിയും മുന്നേ
കണ്ണടച്ചു മണ്ണോളം ചേർന്നല്ലോ
കദനമെങ്ങിനെ പൊറുക്കും കണ്ണേ
കുന്നോളം സ്നേഹമുള്ള
കാര്യങ്ങളൊക്കെ പറഞ്ഞു
കണ്ണുനീർ തോരുന്നില്ലല്ലോ
കടന്നു പോയല്ലോ നീ പെണ്ണേ
ജീ ആർ കവിയൂർ
24 01 2022
Comments