പറയാനൊരുങ്ങിയ
പറയാനൊരുങ്ങിയ
പറയാനൊരുങ്ങിയ വാക്കുകളൊക്കെ
പറയാനാവാതെ ഉള്ളിന്റെ ഉള്ളിൽ വിങ്ങുന്നു
വെറും രണ്ടു അക്ഷരങ്ങൾ കൂടി ചേർന്നു
വെറുപ്പില്ലാതെ മുഴങ്ങി അതേ ഇഷ്ടം
പറയാതിരിക്കുകിൽ ഏറെ നഷ്ടം
പലവുരുനാവിൻ തുമ്പിൽ വന്നകന്നു
കാലമിത്രയായിട്ടും കണ്ഠത്തിൽ
കലർപ്പില്ലാതെ മാറ്റൊലികൊള്ളുന്നു
പലവട്ടം മൊഴിയുവാനൊരുങ്ങും
മനസ്സിൽ നിന്ന് പുഴപോലെ ഒഴുകും
മിഴിയിൽ നിന്നോ ?,,
മൗനം ചേക്കേറും മലയുടെ
താഴ് വാരത്തിൽ നിന്ന്
വിരഹമറിയിച്ചു രാഗം ജോഗ്
സ ഗ മ പ നി സ
സ നി പ മ ഗ മ ഗ സ ഗാ സ
പറയാനൊരുങ്ങിയ വാക്കുകളൊക്കെ
പറയാനാവാതെ ഉള്ളിന്റെ ഉള്ളിൽ വിങ്ങുന്നു
വെറും രണ്ടു അക്ഷരങ്ങൾ കൂടി ചേർന്നു
വെറുപ്പില്ലാതെ മുഴങ്ങി അതേ ഇഷ്ടം
ജീ ആർ കവിയൂർ
30 01 2022
Comments