നിന്നോർമ്മകളാൽ
നിന്നോർമ്മളിലായങ്ങു
എഴുതിയൊരു കത്ത്
വർണ്ണങ്ങളായിരം
കണ്ണുകൾക്കാനന്ദം
പുലർകാലത്തു
പൂവിരിഞ്ഞ പോലല്ലോ
രാവണഞ്ഞപ്പോൾ
തരകങ്ങൾ തിളങ്ങിയല്ലോ
ഏതോ പാട്ട്
എവിടെ നിന്നോ
മുഴങ്ങിയല്ലോ
ഹൃദയമിടിച്ചു
നിൻ വരവോടെ
വിരിഞ്ഞു മൊട്ടുകൾ
നിൻ ചിരിയാലെ
കരുതി ഞാൻ
നീ നാണിച്ചുവെന്ന്
സുഗന്ധം പരന്നു
കാട്ടിലാറ്റിയ നിൻ
കാർകുന്തലിൽ നിന്ന്
നിന്നോർമ്മളിലായങ്ങു
എഴുതിയൊരു കത്ത്
വർണ്ണങ്ങളായിരം
കണ്ണുകൾക്കാനന്ദം
പുലർകാലത്തു
പൂവിരിഞ്ഞ പോലല്ലോ
രാവണഞ്ഞപ്പോൾ
തരകങ്ങൾ തിളങ്ങിയല്ലോ
മാനം തെളിഞ്ഞു
വർണ്ണം വിതറി
മനസ്സു നിറഞ്ഞു
കൈവിരൽ കടിച്ചു
കാൽവിരൽ ചിത്രം വരച്ചു
നാണം നടിച്ചു നിന്നു
യൗവനം വന്നു ചേർന്നു
പ്രണയം വിരിയിച്ചു
നീ കടന്നകന്നു
വിരഹവും വന്നുചേർന്നു
നെറ്റിക്കുമേൽ വെള്ളി നര വീണു
എന്നിട്ടും ഹൃദയം തുടിച്ചു
ആശയോടെ നിന്നെ കാണാനായി
നിന്നോർമ്മളിലായങ്ങു
എഴുതിയൊരു കത്ത്
വർണ്ണങ്ങളായിരം
കണ്ണുകൾക്കാനന്ദം
പുലർകാലത്തു
പൂവിരിഞ്ഞ പോലല്ലോ
രാവണഞ്ഞപ്പോൾ
തരകങ്ങൾ തിളങ്ങിയല്ലോ
ജീ ആർ കവിയൂർ
22 01 2022
Comments