കരുതിയിരുന്നില്ല
കരുതിയിരുന്നില്ല
നിന്നെ കണ്ടുമുട്ടുമെന്നു കരുതിയിരുന്നിലൊരുനാളിങ്ങിനെ
പൂക്കളായപൂക്കളിങ്ങനെ
വഴിത്താരയിൽ വിരിയുമെന്നു
ഞാൻ കരുതിയിരുന്നില്ല
ജീവിതമിത്ര സുന്ദരമാകുമെന്നും
ആകാശം പെയ്യുമെന്നും
മണ്ണ് ഇങ്ങനെ മണക്കുമെന്നും
ഒരിക്കലും നിനച്ചിരുന്നില്ല
മനസ്സിൻ ചില്ലകളിങ്ങിനെ പൂക്കുമെന്നു
കണ്ണുകൾ കണ്ണുകൾ തമ്മിലിടഞ്ഞപ്പോൾ
മനസ്സിന്റെ താഴ് വാരമാകെ
മണം പരത്തുമെന്ന്
രാവ് രാവിനോട് ചേരുമ്പോൾ
നക്ഷത്രങ്ങളിങ്ങനെ
മാനത്തു തിളങ്ങുമെന്നും
പ്രണയ നദികളൊഴുകി
കടലിൽ ചേരുമെന്നും
കരയെ പുണർന്നകലുമെന്നും
നിന്നെ കണ്ടുമുട്ടുമെന്ന് കരുതിയിരുന്നിലൊരുനാളിങ്ങിനെ
പൂക്കളായപൂക്കളിങ്ങനെ
വഴിത്താരയിൽ വിരിയുമെന്നു
ജീ ആർ കവിയൂർ
08 01 2022
Comments