ദാഹാർദ്രമായി തന്നെ

മിഴികളെന്നുടെ വസന്തവും ശിശിരവും
മനസ്സ് എന്നിട്ടുമെന്തേയിങ്ങിനെ ദാഹാർദ്രം
വേദന നിറഞ്ഞൊരീ ഹൃദയമത് അറിയുന്നില്ലല്ലോ പിന്നെ എങ്ങിനെ
ചുണ്ടുകളിൽ ഗാനമൊഴുകും നദിപോലെ

മറന്നു പോയതൊക്കെ ഓർത്തെടുക്കാൻ
ഒരുങ്ങുന്നു എന്നിട്ടും അൽപ്പാൽപ്പം
പാടാൻ ശ്രമിക്കുമ്പോളായി പഴകാര്യങ്ങൾ
ഒരു കഥയായ് തെളിയുന്നു 

നിനക്കോർമ്മയുണ്ടോയെന്നറിയില്ല
ശ്രാവണ മാസത്തിലെ ഓണവേയിലും
ചില്ല തൊടാനായും ഉഞ്ഞാലാട്ടവും
ഋതുക്കൾ മാറിമറഞ്ഞുവല്ലോ എങ്കിലും

മനസ്സു കൊതിക്കുന്നുവല്ലോ എന്നിട്ടും
വർഷങ്ങൾ കഴിഞ്ഞിട്ടും 
നമ്മൾ കണ്ടു പിരിഞ്ഞിട്ടും
കഴിഞ്ഞ കാലത്തിൻ രേഖയായി

മാനത്തു മിന്നി മറയും മിന്നൽ പോലെ 
നിന്നെ ഞാൻ കണ്ടു മനസ്സിലായിയതാ
കണ്ണു പൊത്തി  കളിക്കുന്നു
ആശ നിരാശകൾ മാത്രമായി 

അവശേഷിക്കുന്നുവല്ലോ സഖീ
എന്നിട്ടും എന്റെ കണ്ണുകൾ 
വസന്തവും ശിശിരവുമായി 
മനസ്സെന്നിട്ടും ദാഹാർദ്രമായി തന്നെ

ജീ ആർ കവിയൂർ
23 01 2022

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “