പടിഞ്ഞാറ്റേതിൽ അമരുവോളെ

പടിഞ്ഞാറ്റേതിൽ അമരുവോളെ .

അമ്മേ ദേവി ആശ്രിത വത്സലേ ...
അടിയനിൽ കൃപ ചൊരിയൂ .
ഒരു നെയ്ത്തിരി നാളമായ് നിൻ മുന്നിൽ ...
ഉരുകി നിൽക്കുന്നൊരു ഭക്തൻ ഞാൻ .

എൻ ദുരിതങ്ങളൊക്കെ തിരുമുന്നിലല്ലാതെ ..
അവിടുത്തെ കൃപാകടാക്ഷങ്ങളെല്ലാം ..
നിറ ദീപമായെന്നിൽ ചൊരിയേണമേ നാഗയെക്ഷിയമ്മേ
എൻ പടിഞ്ഞാറ്റേതിലമരുവോളെ


എൻ സങ്കടങ്ങൾ നിന്നോടല്ലാതെ
 ആരോട് പറയും അമ്മേ ഭഗവതി തായേ
നിന്നപതാദാനങ്ങൾഎഴുതി പാടുവാൻ ഞാനൊരു കവിയോ ഗായകനല്ലല്ലോ
നിന്ന പദാനങ്ങൾ എത്രയോ പാടി ഞാൻ ...
ശ്രീകോവിൽ ചുറ്റി തൊഴുതു നിന്നു
അഴലെല്ലാം മാറ്റുന്നൊരമ്മേ ...
തൃക്കരം തൊട്ടൊന്നനുഗ്രഹിക്കൂ. 
സാക്ഷാൽ പാർവതിയാകുമ്മേ
എൻ പടിഞ്ഞാറ്റേതിലമരുവോളെ

എൻ ജീവിത വഴികളിലെ കദനമാകും
മുള്ളുകളലോരോന്നും മകറ്റി വേദനക്ക്
ആശ്വാസമരുളും നിൻകൃപക്കായി നിത്യം
കണ്ണടച്ചു കൈകൂപ്പി മാനസ പൂജകൾ 
നടത്തി പ്രാർത്ഥിക്കുമ്പോളെന്നെ 
സങ്കട കടലിൽ നിന്നും കൈപിടിച്ചു 
സ്വാന്ത്വനം നൽകുന്നുവല്ലോ
 നീ ചാമുണ്ഡിയാകുമ്മേ 
എൻ പടിഞ്ഞാറ്റേതിലമരുവോളെ

ജീ ആർ കവിയൂർ
28 01 2022

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “