പ്രിയതമൻ എത്താറായല്ലോ
പ്രിയതമൻ എത്താറായല്ലോ
വസന്തമേ പുഷ്പവൃഷ്ടി നടത്തിയാലും
എന്റെ പ്രിയതമൻ എത്താറായല്ലോ
തെന്നലേ നീ പാടുക പ്രണയഗീതകം
ലാലിമയാർന്ന പൂക്കളെ കൈകളിൽ
മൈലാഞ്ചി ലേപനം നടത്തു
കാറ്റാഞ്ഞു വീശി കൺകളിൽ
കരിമഷി പോലും എഴുതാനായില്ല
നക്ഷത്രങ്ങളെ വരിക എന്നെ
സിന്ദുരമണിയിക്കുക
പ്രിയതമൻ വരാറായി
കാഴ്ചകൾ സുന്ദരാമാവട്ടെ
അലങ്കരിക്കുക ചുറ്റും
നാണം കുണുങ്ങിയാണവൻ
ഒരുപക്ഷെ പൊയ്കന്നാലോ
ഹൃദയും തുടിക്കുന്നു
കൈകാലുകൾ തളരുന്നു
പ്രിയതമൻ അണയാറായി
മൊട്ടുകൾക്കു നേരത്തെ
അറിയാമായിരുന്നു കണ്ടില്ലേ
അവകൾ വിരിയാനൊരുങ്ങിയല്ലോ
പ്രണയ പരവേശമറിയുന്നല്ലോ
കുയിലുകളെ പാടുക പഞ്ചമം
എന്റെ പ്രിയതമൻ എത്താറായല്ലോ
വസന്തമേ പുഷ്പവൃഷ്ടി നടത്തിയാലും
എന്റെ പ്രിയതമൻ എത്താറായല്ലോ
തെന്നലേ നീ പാടുക പ്രണയഗീതകം
ജീ ആർ കവിയൂർ
05 01 2022
Comments