കണ്ണിന്റെ കണ്ണേ (നാടൻ പാട്ട് )
കണ്ണിന്റെ കണ്ണേ (നാടൻ പാട്ട് )
കണ്ണിന്റെ കണ്ണേ കൺമണിയെ
കാർത്തിക പൊൻ തിങ്കളേ
എന്തൊരു ചന്തം കാണാനായി
കല്ലിലരച്ച ചന്ദനം പോലെ
എന്തൊരു മണമാണെന്നോ പെണ്ണേ
എൻ ചാരത്ത് നീ വരുമ്പോൾ
ഏഴിലം പാല പൂത്തതുപോലെ
ഏലം പൂക്കും ചൂരു പോലെ
പോയി നീ പോയി എങ്ങോട്ട് നീ പോയി
പോയ വഴിക്കൊക്കെ തേടിടും
പോയ വരൊന്നു മടങ്ങി വന്നില്ല
പോരാടി പോരാടി നിനക്കായൊടുങ്ങിയോ
പാട്ടൊന്നു പാടി കാറ്റൊന്നു വന്നു
പാഴ്മുളം തണ്ടും മെല്ലെ പാടി
പീലി തുണ്ടുമതുകേട്ട് ആടി
പതിരല്ലാ പണ്ടത്തെ പാട്ടും മൊഴിയും
പാതിരാ തിങ്കൾ ഉദിക്കുന്ന നേരത്ത്
പാഴ്കിനാവൊന്നൂ കണ്ടേൻ നിന്നെ
പാഴാകില്ല ഒരിക്കലും പെണ്ണേ നിന്നെ കുറിച്ചുള്ള പതിരില്ലാ പൈമ്പാൽ പോലുള്ള ചിന്തകൾ
കണ്ണിന്റെ കണ്ണേ കൺമണിയെ
കാർത്തിക പൊൻ തിങ്കളേ
എന്തൊരു ചന്തം കാണാനായി
കല്ലിലരച്ച ചന്ദനം പോലെ
ജീ ആർ കവിയൂർ
21 01 2022
Comments