നിങ്ങൾക്ക് സ്വസ്തി
നിങ്ങൾക്ക് സ്വസ്തി
ഒരു ദീപ മാലയായ്
സന്ധ്യാവന്ദനം നടത്തും
ചക്രവാള പക്ഷികളെ
നിങ്ങൾ പാടും പാട്ടുകൾ
ദേവരാഗമോ ?!!
ശ്രുതിയാരു പഠിപ്പിച്ചു
താളമിട്ടു തന്നതാര് ,
വിശ്വം മുഴുവൻ
ലയത്തിലായ് ,,
പ്രകൃതിതൻ വരദാനമോ ?
വരദായിനിയുടെ അനുഗ്രഹമോ ?!!
ഈ കാണും പ്രപഞ്ച സത്യങ്ങളെ
കുറിച്ച് എത്ര എഴുതി പാടിയിട്ടും
മതി വരുന്നില്ലല്ലോ
സൃഷ്ടി സ്ഥിതി സംഹാരകാരകരാം
നിങ്ങൾക്ക് എന്റെ
സ്വസ്തി സ്വസ്തി സ്വസ്തി
ജി ആർ കവിയൂർ
23 01 2022
Comments