നിദ്രാവിഹീനം ( ഗസൽ)
നിദ്രാവിഹീനം ( ഗസൽ)
പ്രണയിനി നീയില്ലാതെ
എന്റെ ഹൃദയത്തിൽ
നിഴൽവിണു വിരഹത്തിൻ
നഷ്ടമായല്ലോ നിദ്രയും
വസന്തത്തിന്റെ സുഗന്ധവും
ശിശിരത്തിൻ കുളിരും
വർഷത്തിൻ ഹർഷവും
ഹേമന്തത്തിൻ സന്തോഷവും
മാറിവരും ഋതു ശോഭകളും
മറക്കുവാനാവുന്നില്ലല്ലോ
മാറത്തു മിടിക്കും ഇടക്കയുടെ
താളലയത്തിലറിയുന്നു സാമീപ്യം
പ്രണയിനി നീയില്ലാതെ
എന്റെ ഹൃദയത്തിൽ
നിഴൽവിണു വിരഹത്തിൻ
നഷ്ടമായല്ലോ നിദ്രയും
ജീ ആർ കവിയൂർ
21 01 2022
Comments