വിഷയ ദാരിദ്രം
വിഷയ ദാരിദ്രം
പറയാന്‍ ഒരു കഥയുണ്ടായിരുന്നെങ്കില്‍
പാടി ഒപ്പിക്കാന്‍ വാക്കുകള്‍ ഉണ്ടായിരുന്നെങ്കില്‍
പുകഴ് പെറ്റ സാഹിത്യകാരനായെനെം
പറ്റാതെ പോയതു ഭാഗ്യമെന്നു കരുതാം
മുരടിച്ച മനസ്സില്‍ ഒരു വിശ്വാസത്തിന്‍
തിരിനാളം മുനിഞ്ഞു കത്തുമ്പോള്‍
അറിയാതെ ഓര്‍മ്മകളുടെ ദീപകഴ്ച്ചകളില്‍
തെളിഞ്ഞ മുഖം നിന്റെതാവേണം എന്നാശിച്ചു
ചിലപ്പോള്‍ ചിലരുടെ സ്വപ്‌നങ്ങള്‍
ആഗ്രഹാങ്ങളായി മാറുമ്പോള്‍
ചിലരുടെ ചിരി പുഞ്ചിരിയായി പൂത്തുലയുമ്പോള്‍
ശ്വാസനിശ്വാങ്ങള്‍ ജീവിതമായി മാറുന്നതിനെ
സ്നേഹമെന്നോ പ്രണയമെന്നോ വിളിക്കാമോ ?!!
ജീ ആർ കവിയൂർ
31 01 2022
Comments