നിൻ സാമീപ്യം (ഗസൽ )
നിൻ സാമീപ്യം (ഗസൽ )
നിലാവിൽ നിൻ
മുഖം കണ്ടപ്പോൾ
ചുണ്ടുകളിൽ പൂത്തു
ഗസൽ പൂക്കൾ സഖി
നിൻ വരവോടെ
രാക്കുയിൽ പാടി
രാഗാർദ്രമാമൊരു ഗാനം
സഖിയെ സഖിയെ
നീ സാമീപ്യത്താൽ
മലരിട്ട മുല്ലയും
എന്തൊരു ഗന്ധം
എന്തൊരു ചാരുത
അകലെ ചരുവിൽ
നിന്നും ആരോ മൂളി
ബാസുരിയാലതിൻ
പല്ലവിയൊക്കേ
നിന്നെക്കുറിച്ചായിരുന്നു സഖി
ജീ ആർ കവിയൂർ
26 01 2022
Comments