മതിമറന്നു
മതിമറന്നു
നീർമിഴിപ്പീലികൾ വിടർന്നു
നീലാഞ്ജന നിറമാർന്നു
നിൻ മുഖത്തമ്പിളികല വിരിഞ്ഞു
നിഴലും നിലാവും തണൽ തേടി നിന്നു
ചുണ്ടിണകൾ കണ്ടു കരിവണ്ട് കൊതിച്ചു
ചിത്രമെഴുതാൻ കൊതിച്ചു നിന്നു മാനം
ചിത്തത്തിലാരെന്നു അറിയില്ലല്ലോ
ചിങ്ങവസന്തം വന്നപോൽ നിൻ സാമീപ്യം
എന്നിലെ കവി മനം ഉണർന്നു
എഴുതാനാവാതെ ശംങ്കിച്ചു നിന്നു
ഏഴക് ഉള്ള നിന്നെ കണ്ടു മതിമറന്നു
എനിക്ക് എന്തേയിങ്ങനെ മതിഭ്രമം
ജീ ആർ കവിയൂർ
Comments