പ്രകാശ ധാരമാത്രം

പ്രകാശ ധാരമാത്രം ...


എവിടെ തിരിഞ്ഞൊന്നു നോക്കുകിലും

എല്ലാ ദിശകളിലും ഇടങ്ങളിലും 

നിൻ കാന്തികമാം കണ്ണിൻ പ്രഭാവലയം

അതേ ആ പ്രകാശ ധാരമാത്രം 


ഈ പ്രകാശ പൂരിതമാം അഭൗമമായ 

ഒഴുക്ക് ഒരു അരുവിയിൽ നിന്നും 

നദിയോളവുമവസാനം നീല നിലാവ്

നിറയുമാകാശവും ആഴിയും ഇണചേരുന്നു.


ഭൂമിയും ആകാശവും സൂര്യനും ചന്ദ്രനും

സാക്ഷിയായ് നിറയുന്നു ദൃഷ്ടിപഥങ്ങളിൽ സൃഷ്ടിക്കാനാവാത്ത മനോഹാരിത 

അതു നിന്റെ ചൊടികളിൽ വിരിയും പൂവ്


ഏറെ തിരഞ്ഞു വഴി കണ്ടെത്തുമ്പോൾ

ഒന്നു മിന്നിമറഞ്ഞു പോകുന്നുവല്ലോ

ആകാശ കോണിലായി താരക പകർച്ച

കണ്ടു മോഹിക്കുവാനെ ആയതുള്ളു 


എവിടെ തിരിഞ്ഞൊന്നു നോക്കുകിലും

എല്ലാ ദിശകളിലും ഇടങ്ങളിലും 

നിൻ കാന്തികമാം കണ്ണിൻ പ്രഭാവലയം

അതേ ആ പ്രകാശ ധാരമാത്രം 


ജീ ആർ കവിയൂർ

31 01 2022

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “