നാടോടിയായി മാറി
നാടോടിയായി മാറി
നിന്നെ കണ്ടു മുട്ടിയത്തിൽ പിന്നെ
നീ ഒരു അനർവചനിയമാം അനുഭൂതി
നിറയുന്നു നീ ഈ ഞാനെന്ന ലോകത്തിൽ
വഴിതെറ്റിവന്നൊരു നാടോടിയായി മാറി
നിന്നെ ഭാഗ്യമായി കരുതുന്നു ഞാൻ
എന്നിൽ നിന്നുമകന്നു നീ പോവല്ലേ
പിണങ്ങല്ലേ നിനക്കായി സകലതും
നൽകിടാൻ ഒരുക്കമാണ് ഞാൻ
കുറ്റമെന്ത് ചെയ്യ്തു നിന്നോടായി
ചിലപ്പോഴൊക്കെ സംഭവിക്കാറുണ്ട്
ഈ ഭൂമിയിലെയും ആകാശത്തിലെ പറവകൾക്കായ് ഒന്നും കരുതി വച്ചിട്ടില്ല
അതു പോലെ നിനക്കായി ഞാനും
നീ ആരെന്ന് നിനക്കാറിയുമോ ആവോ
നീ അനുപമാം ഒരു സംഗീത ധാരയാണ്
രാമയയുടെ താളവും ശ്രുതിയുമത്
നൽകും ആനന്ദ ലഹരിയുമല്ലോ
വിടില്ല നിന്നെ ഞാനിനിയുമാകലേ
ഹൃദയത്തിൽ കൂട്ടൊരുക്കി പാർപ്പിക്കും
കത്തിയരിയും വെയിൽ നീ ഒരു തണൽ
ആരും ആരുടെയും അല്ലായിരുന്നു
നിന്നെ കണ്ടുമുട്ടിയതിൽ പിന്നെ
നീ ആയിരുന്നു എന്റശ്വാസവും
അതു നൽകും വിശ്വാസവും ആശ്വാസവും
നിന്നെ കണ്ടു മുട്ടിയത്തിൽ പിന്നെ
നീ ഒരു അനർവചനിയമാം അനുഭൂതി
നിറയുന്നു നീ ഈ ഞാനെന്ന ലോകത്തിൽ
വഴിതെറ്റിവന്നൊരു നാടോടിയായി മാറി
ജീ ആർ കവിയൂർ
07 01 2022
Comments