ഓർമ്മകളിലൂടെ
ഓർമ്മകളിലൂടെ
ഓർമ്മകളുടെ ഒതുക്കുകളിറങ്ങി
മെല്ലെയൊന്ന് ഇന്നലെകളിലേക്ക്
ഇമവെട്ടാതെ ഇരിക്കുമ്പോൾ
ഇല്ലാതായ ബാല്യമേ
എന്തൊരു ചന്തമായിരുന്നു നിനക്ക്
പുഴയും അതിന്റെ പുളിനങ്ങളും
കളികളും ചിരികളും
കുയിൽ പാട്ടുമതിനു ഏറ്റു
കുവും നിഷ്കളങ്കതയും
കണ്ണുപൊത്തി കളിയും
കരഘോഷത്തോടെ
കാൽപന്തുകളിയുടെ മാന്ത്രികതയും
കവിഞ്ഞു പിടക്കും ഹൃദയവും
മിണ്ടാൻ കൊതിക്കും
ചുണ്ടിൽ തത്തി കളിച്ചൊരു പാട്ടും
അത് നൽകുമൊരാനന്ദവും
എല്ലാം ഇന്നലെ പോലെ
നടന്നകന്നു പോയല്ലോ
ജീ ആർ കവിയൂർ
13 01 2022
Comments