ദോഷം പറയരുതെ മാളരെ

ചന്ദനകാന്തിയുള്ള നിൻ മേനി കണ്ടു
ചഞ്ചലമാർന്ന ചിത്തമൊരു വനമായ്
ചിരിയിലലിഞ്ഞു ചന്ദ്രകാന്തം
ചകോരം പാടി പഞ്ചചാമരം
ചിത്തം കുളിർത്തു ദോഷം പറയല്ലേ മാളോരേ

നിന്റെയീ കാമ കാമനകൾ കാണുമ്പോൾ
മിഴികളിലെഴുതിയ മഷിയുടെ കറുപ്പും
നെറ്റിതടത്തിലെ സിന്ധുര സൂര്യത്തിളക്കവും
ചെഞ്ചോടികളിൽ ശൃങ്കാര ഭാവം
നിൻ നിഴലെങ്ങാനും വിഴുകിൽ
നാണത്താൽ മുഖം മറക്കും നിലാവും
വിരസതയാർന്ന വിരഹം മറക്കും നിന്നോർമ്മയാൽ പ്രണയമേ

തനവും മനവും കനവും സുന്ദരം
നീ സൗന്ദര്യത്തിൻ മുർത്തിമത് ഭാവം

ചിലർക്ക് ചിലപ്പോൾ നീ വിരുപിയെങ്കിലും
നീ എനിക്ക് അഴകിന്റെ ദേവതാ രൂപം
പണ്ടേ ഞാൻ ദാഹാർദനായിരുന്നു
ഇനിയുമെന്നെ നീ വലക്കല്ലേ ദാഹത്താൽ

ചന്ദനകാന്തിയുള്ള നിൻ മേനി കണ്ടു
ചഞ്ചലമാർന്ന ചിത്തമൊരു വനമായ്
ചിരിയിലലിഞ്ഞു ചന്ദ്രകാന്തം
ചകോരം പാടി പഞ്ചചാമരം
ചിത്തം കുളിർത്തു ദോഷം പറയല്ലേ മാളോരേ

ജീ ആർ കവിയൂർ
07 01 2022

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “