നിൻ സുഗന്ധം

നിൻ സുഗന്ധം

സുസ്മിതം നിലാവുപോൽ 
ഒഴുകി ഇറങ്ങി ഹൃദയ ഭിത്തികളിൽ
അടങ്ങാനാവാത്ത സുഗന്ധം
ഋതു വസന്ത മൊരുക്കി 
സിരകളിൽ പടർന്നു ലഹരിയായ്

കനവുകളിൽ കാണാകാഴ്ചകൾ പകരുന്നു
നിണം ഒഴുകി പ്രണയത്തിനൊപ്പം 
പ്രാണാനിൽ ഉതിർന്നു സ്വാന്ത്വനം
ചുംബന കമ്പനങ്ങളാൽ ശ്രുതി തീർത്തു വിരലുകളിൽ വൈദ്യുതി തരംഗം പോലെ കവിത ഉണർന്നു

മനസിന്റെ ഉള്ളകത്തിൽ 
ആന്തോളനം തീർത്തു വരികൾ
പാടാൻ മറന്നതൊക്കെ 
പടുപാട്ടായി ഒഴുകി 
അനന്തതയോളം മാറ്റൊലികൊണ്ടു

സുസ്മിതം നിലാവുപോൽ 
ഒഴുകി ഇറങ്ങി ഹൃദയ ഭിത്തികളിൽ
അടങ്ങാനാവാത്ത സുഗന്ധം

ജീ ആർ കവിയൂർ
20 01 2022


 

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “