ഓർമ്മകൾ മങ്ങി (ഗസൽ )
ഓർമ്മകൾ മങ്ങി (ഗസൽ )
ഓർത്തിരിക്കുമ്പോഴെക്കും
കണ്ണുനിറഞ്ഞു പോയല്ലോ
നാളുകളായി പുഞ്ചിരിച്ചിട്ട്
ഓരോ തവണയുമുറ്റു നോക്കിയിരുന്നു
എന്നിട്ടും കാണാതെ പോലെ ഇരുന്നപ്പോൾ
വേദിക്കു മുന്നിൽ നിന്നുമെഴുന്നേറ്റ് പോന്നു
രാവേറെ ചെന്നിട്ടും ഉറക്കം വന്നില്ല
ഉള്ളിലെ നീറ്റലെറിവന്നു ഹൃദയത്തിൻ
തന്ത്രികൾ അറ്റുപോയി
ഓർമ്മകൾ മങ്ങി മങ്ങി വന്നു
ജീ ആർ കവിയൂർ
12 01 2022
Comments