നിര്‍ഭയക്ക് സമര്‍പ്പണം



നിര്‍ഭയക്ക് സമര്‍പ്പണം

വാക്കിന്‍
വിശപ്പറിഞ്ഞു
വിളമ്പു
നോക്കിന്‍
നോവറിഞ്ഞു
നോക്കുക
തുരുമ്പിച്ചു
തുളഞ്ഞു
തള്ളി കയറും
മുനയോടിയും
മൗനങ്ങളാവട്ടെ
മൊഴികള്‍
പുളിനപ്പരപ്പില്‍
പുള്ളികുത്തി
പുളയുന്നു
ആര്‍ത്തി
ആറാതെ
ആഴങ്ങളില്‍
കൊതിയുടെ
കിതപ്പില്‍
കുഴയുന്നു
മറക്കാനാവാത്ത
മറനീക്കി മങ്ങി
മറയുന്നു മരണം ..!!
അതെ നീ ഉറങ്ങു
അതിരുകള്‍ക്കപ്പുറം
ആഴങ്ങളില്‍ നിര്‍ഭയായി....!!

Comments

Cv Thankappan said…
നല്ല വരികള്‍
ആശംസകള്‍

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “