മധുര നോവു

മധുര നോവു

രാവുറങ്ങി
ആല്‍മര തണലില്‍ .
ഉറങ്ങാതെ ഒരു കവിഹൃദയം ..!!

ചിറ്റോളകടവിലെ
ചിന്തകളില്‍ വിരിഞ്ഞൊരു
അല്ലിയാമ്പലിന്‍ ചെറു പുഞ്ചിരിയും ..!!

കൂട്ടുവന്നോരു ഇളം കാറ്റില്‍
ലോലാക്കിന്‍ ഇളക്കവും
കൊലിസ്സിന്‍ കിലുക്കവും

നോമ്പരമറിയാതെ
പൊട്ടി ചിരിക്കും
കുപ്പിവള കിലുക്കത്തിന്‍ ഇക്കിളിയും

നെഞ്ചോടു ചേര്‍ത്തൊരു
പുസ്തകത്തിലെ മാനം കാണാ
മയില്‍ പീലി തുണ്ടും

ആനാളിന്‍ ചാമ്പക്കാ മധുരവും
നിന്‍ ഇളം ചുണ്ടിന്‍ മൃദുലതയും
എന്നും മെന്നും ഓര്‍ക്കുന്നു ഇന്നലെ പോലെ ...

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “