പിറക്കുന്നു ഒരു പുതുവത്സരം കൂടി

പിറക്കുന്നു ഒരു പുതുവത്സരം കൂടി

വീണ്ടും പിറക്കുന്നു
പുതു വര്‍ഷം ഹര്‍ഷത്തോടെ
ദുരിതം വിതക്കുന്നു പ്രകൃതി

മണ്ണിനെയും മനസ്സിനെയും
വിഷലിപ്പ്തമാക്കി
സ്വയം കൃതാര്‍ത്ഥമി ദുഃഖം

അതിനു മേലെ ജാതിയും
മതവും പേറി ഏറെ
വിനാശം വരുത്തുന്നു

ഒരുതുണ്ട് ഭൂമിക്കായ്
പരസ്പ്പരം സ്പര്‍ദ്ധയേറ്റി
ഇല്ലാതെ ആവാന്‍ ശ്രമിക്കുന്നു

മോഹന സുന്ദര വാഗ്ദാനം നല്‍കി
കൈയ്യുക്കും കടപടതയും കാട്ടി
വെട്ടിലാക്കി ദുഃഖ കടലിലാക്കുന്നു

മാംസ ദാഹങ്ങള്‍ സിരകളില്‍
ലഹരി നിറക്കാന്‍ കരുക്കളാക്കുന്നു
അബലകളെയും പെണ് കുരുന്നുകളെയും

സദാചാരവും അസഹിഷ്ണതയും
പറഞ്ഞു ഇളക്കി നൃത്തമാടുന്നു
ചുടല ഭൂതങ്ങള്‍  കണക്കെ

എങ്ങോട്ടാണി ലോകത്തിന്‍ പോക്ക്
വിചിന്തനം ചെയ്യാമിനിയുമി
ഈ പുതുവല്‍സരത്തിനാരംഭത്തില്‍..

Comments

Cv Thankappan said…
നന്മനിറഞ്ഞ പുതുവത്സരത്തിനായ്...............
ആശംസകള്‍
സ്നേഹം നിറഞ്ഞ പുതുവത്സരാശംസകൾ!!!!

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “