അറിയുന്നു ഞാന്‍ നിന്നെ
അറിയുന്നു ഞാന്‍ നിന്നെ
ഹൃദയത്തില്‍ മൊട്ടിട്ടു
മുഖത്തു പൂത്തിറങ്ങും
നിലാവല്ലോ പുഞ്ചിരി
ഘനീഭവിച്ച ദുഃഖം
ഉരുകും ആശ്വാസമോ
ഒഴുകി ഇറങ്ങും കണ്ണുനീര്‍
ഇക്കിളിപ്പെടുത്തും
സുഖമുള്ള നോവിന്‍
ചിത്രം വരക്കുന്നുവോ കാല്‍വിരല്‍
ഇടിമിന്നല്‍ പിണരായി
തീ കോരി എറിയുന്ന
നോട്ടമോ പരിഭവം
നിന്നിലെ എന്നെ
അറിയുന്ന മോഹമോ
ഒഴുകി ഉരുകും വിശപ്പ്
വിയര്‍ത്തു തളര്‍ന്നു
ആഴങ്ങളിലേക്ക്
വഴുതുന്നതോ ഉറക്കം
ഓര്‍മ്മകളെ കൈവിട്ടു
കണ്ട കനവിന്‍
നിനവോ ഉണര്‍വ് .
ഹൃദയത്തില്‍ മൊട്ടിട്ടു
മുഖത്തു പൂത്തിറങ്ങും
നിലാവല്ലോ പുഞ്ചിരി
ഘനീഭവിച്ച ദുഃഖം
ഉരുകും ആശ്വാസമോ
ഒഴുകി ഇറങ്ങും കണ്ണുനീര്‍
ഇക്കിളിപ്പെടുത്തും
സുഖമുള്ള നോവിന്‍
ചിത്രം വരക്കുന്നുവോ കാല്‍വിരല്‍
ഇടിമിന്നല്‍ പിണരായി
തീ കോരി എറിയുന്ന
നോട്ടമോ പരിഭവം
നിന്നിലെ എന്നെ
അറിയുന്ന മോഹമോ
ഒഴുകി ഉരുകും വിശപ്പ്
വിയര്‍ത്തു തളര്‍ന്നു
ആഴങ്ങളിലേക്ക്
വഴുതുന്നതോ ഉറക്കം
ഓര്‍മ്മകളെ കൈവിട്ടു
കണ്ട കനവിന്‍
നിനവോ ഉണര്‍വ് .
Comments
ആശംസകള്‍