നിന്റെ ഓർമ്മകൾ താളമിടുന്നു ( ഗസൽ )
നിന്റെ ഓർമ്മകൾ താളമിടുന്നു ( ഗസൽ )
നിന്റെ ഓർമ്മകളുടെ ചന്ദ്രൻ എന്റെ ഹൃദയത്തിൽ താളമിടുന്നു
രാത്രിയുടെ നിശബ്ദതയിലും നിന്റെ നാമം മന്ദമായി താളമിടുന്നു (2)
എവിടെയായാലും ഞാൻ നീ നിന്‍റെ അടയാളം കേൾക്കുന്നു
കാറ്റും മറഞ്ഞ ദു:ഖങ്ങൾ നിശബ്ദമായി താളമിടുന്നു (2)
നിന്റെ വിട്ടുപോകലിന്റെ പരിക്കു ഇന്നും ഹൃദയത്തിൽ നിലനിൽക്കുന്നു
നിന്റെ ഓരോ ചിത്രം എന്റെ സ്വപ്നങ്ങളിൽ നിറം പകരുന്നു താളമിടുന്നു 2)
ഹൃദയത്തിലെ ശൂന്യ വഴികളിൽ ഒരു നിഴൽ പറയുന്നു
“പ്രേമം ഒരിക്കലും മരിക്കുന്നില്ല”—കാലം മാത്രം മുന്നോട്ട് പോയി താളമിടുന്നു(2)
നിന്റെ മൃദുല ഓർമ്മകൾ ഇപ്പോഴും സുഗന്ധമായി ഒഴുകുന്നു
പൂക്കൾ മൗനമായ് പുതിയ ചിന്തകൾ പോലെ വിരിഞ്ഞു താളമിടുന്നു (2)
ജീ ആറിൻ്റെ എല്ലാ കാവ്യങ്ങളിലും നിന്റെ കഥ മാത്രമേ ഉണ്ടാകൂ
തൂലിക എടുത്താൽ ഓരോ വരിയിലും നിന്റെ നാമം മാത്രം താളമിടുന്നു (2)
ജീ ആർ കവിയൂർ
10 12 2025
(കാനഡ , ടൊറൻ്റോ)
Comments