പ്രഭാതകിനാവ്
പ്രഭാതകിനാവ്
സൂര്യകിരണങ്ങൾ മൃദുവായി പൂവുകളെ സ്പർശിക്കുന്നു
കാറ്റിന്റെ ഒച്ചയിൽ പാട്ടുകൾ സന്തോഷത്താൽ വിളിക്കുന്നു
ശിശിരത്തിൽ ഹൃദയം പുതിയ സ്വപ്നങ്ങൾ തേടുന്നു
നദി ശാന്തമായി പ്രകാശം പരത്തി വിണ്ണിലാകെ
മറഞ്ഞു ഇരുണ്ട മേഘം തെളിഞ്ഞ നീലാകാശം, അലങ്കരിക്കുന്നു
പക്ഷികളുടെ ആദ്യസംഗീതം, വനം മുഴുവനായി നിറയുന്നു
പുതിയപകലിന്റെ ചൂടിൽ മണലിന്റെ തിരമാലകൾ തിളങ്ങുന്നു
വഴികൾ പൂക്കളുടെ സുഗന്ധത്തിന് അനുഭൂതി തേടുന്നു
നിറംകൊണ്ട് നിറഞ്ഞ മരങ്ങൾ ശാന്തി പകർന്നു
തണുത്ത മഞ്ഞു കിരണങ്ങൾ മണ്ണിൽ മിനുക്കുന്നു
ഓർമ്മകൾ പുതുജീവിതത്തിന്റെ താളത്തിൽ നൃത്തം ചെയ്യുന്നു
പ്രഭാതത്തിന്റെ മൗനത്തിൽ സ്വപ്നങ്ങൾ പിറക്കുന്നു
ജീ ആർ കവിയൂർ
10 12 2025
(കാനഡ , ടൊറൻ്റോ)
Comments