കൃഷ്ണ കൃഷ്ണ മുകുന്ദ മുരാരേ
കൃഷ്ണ കൃഷ്ണ മുകുന്ദ മുരാരേ
കൃഷ്ണ ഗോവിന്ദ നാരായണ ഹരേ
യശോദയുടെ നെറ്റി ചുളിഞ്ഞു സംശയത്താൽ
കുഞ്ഞിൻ ചുണ്ടുകളിൽ മണ്ണിന്റെ ചായം
ചെറുതായി ചേർത്ത് ചോദിച്ചപ്പോൾ മാധവൻ
മിണ്ടാതെ കുലുങ്ങി ചിരിച്ചു നിന്നു
കൃഷ്ണ കൃഷ്ണ മുകുന്ദ മുരാരേ
കൃഷ്ണ ഗോവിന്ദ നാരായണ ഹരേ
കരങ്ങളാൽ അമ്മ തുറന്നപ്പോൾ അധരം ഞെട്ടിയമ്മ
നക്ഷത്രങ്ങളും പർവ്വതങ്ങളും കടലും
ആകാശം മുഴുവൻ വായിതിൽ തെളിയുന്നു
കൃഷ്ണ കൃഷ്ണ മുകുന്ദ മുരാരേ
കൃഷ്ണ ഗോവിന്ദ നാരായണ ഹരേ
ദിവ്യരൂപം കണ്ടു ഹൃദയം വിറച്ചപ്പോൾ
കൃപയുടെ തിരമാല അമ്മയെ മൂടി
മാതൃസ്നേഹത്തിന്റെ നാൾവഴി മാറി
വിസ്മയമെന്ന ദീപം
കൃഷ്ണ കൃഷ്ണ മുകുന്ദ മുരാരേ
കൃഷ്ണ ഗോവിന്ദ നാരായണ ഹരേ
നിൻ മായാവിലാസങ്ങൾ എത്ര സുന്ദരം
പറഞ്ഞാലും പാടിയാലും തീരില്ല വിസ്മയം
നിത്യം തണലായി ഹൃദയത്തിൽ വിരിയുന്നു
സ്നേഹത്തിന്റെ ജ്യോതി തെളിയുന്നു
നിൻ കൃപാ കടാക്ഷത്താൽ കൃഷ്ണാ
എനിക്കും നിന്നിൽ ലയിക്കുവാനാകണേ കണ്ണാ
നിത്യപ്രീതി നിറഞ്ഞ ഹൃദയത്തിലേക്ക്
ദിവ്യസംഗീതം പാടാൻ ഞങ്ങൾക്ക് അനുഗ്രഹം തരണേ ഭഗവാനേ
കൃഷ്ണ കൃഷ്ണ മുകുന്ദ മുരാരേ
കൃഷ്ണ ഗോവിന്ദ നാരായണ ഹരേ
ജീ ആർ കവിയൂർ
11 12 2025
Comments